ബി.ജെ.പി എം.പി ഉള്‍പ്പെട്ട മാലേഗാവ് സ്‌ഫോടന കേസ്; പ്രധാന സാക്ഷി കൂറുമാറിയതായി കോടതി

0
67

മാലേഗാവ് സ്‌ഫോടന കേസില്‍ സാക്ഷി കൂറുമാറി. കേസുമായി ഒരു തരത്തിലും സഹകരിക്കാത്തതിന് പിന്നാലെ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് കേസ് അന്വേഷിച്ച നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ)യുടെ അപേക്ഷപ്രകാരമാണ് സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്.

യോഗി ആദിത്യനാഥ് അടക്കമുള്ള അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേര് പറയണമെന്നാവശ്യപ്പെട്ട് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരുന്നുവെന്നും പീഡിപ്പിച്ചിരുന്നുവെന്നും മാലേഗാവ് സ്‌ഫോടന കേസിലെ പ്രധാന ദൃക്‌സാക്ഷിയായ ഇയാള്‍ പറഞ്ഞു.

2008ല്‍ നടന്ന സംഭവത്തിന് പിന്നാലെ ഒരാഴ്ചയോളമാണ് എ ടി എസ് തന്നെ കസ്റ്റഡിയില്‍ വെച്ചിരുന്നതെന്നാണ് സാക്ഷിയുടെ ആരോപിക്കുന്നത്.
ചൊവ്വാഴ്ച സ്‌പെഷ്യല്‍ എന്‍ഐഎ കോടതിക്ക് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് എടിഎസ് തന്റെ മൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ലെന്ന കാര്യം ഇയാള്‍ കോടതിയോട് പറഞ്ഞത്.