Saturday
20 December 2025
31.8 C
Kerala
HomeKeralaഓട്ടോ- ടാക്‌സി പണിമുടക്ക്; തൊഴിലാളികളുമായി മന്ത്രിയുടെ ചർച്ച ഇന്ന്

ഓട്ടോ- ടാക്‌സി പണിമുടക്ക്; തൊഴിലാളികളുമായി മന്ത്രിയുടെ ചർച്ച ഇന്ന്

ഓട്ടോ- ടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ച ഇന്ന്. സംയുക്‌ത ട്രേഡ് യൂണിയൻ നാളെ സംസ്‌ഥാനത്ത് വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച പശ്‌ചാത്തലത്തിലാണ് ചർച്ച. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരും ചർച്ചയിൽ പങ്കെടുക്കും. ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് തൊഴിലാളികൾ പണിമുടക്കിന് ഒരുങ്ങുന്നത്.

ഇന്ധനവില വർധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്ന സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ഓട്ടോ- ടാക്‌സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമായി നീട്ടുക, ഇ- ഓട്ടോ റിക്ഷയ്‌ക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ മുന്നോട്ടുവെച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments