വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് ബന്ധുക്കളും അയൽവാസികളുമായ മൂന്ന് ആൺകുട്ടികളെ കാണാതായതായി പരാതി.

0
37

11,13,14 വയസ്സ് വീതം പ്രായമുള്ള ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെയാണ് ഇന്നലെ രാവിലെ 10.30 മുതൽ കാണാതായത്.

ഇതിൽ അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി സമീപത്തെ വീട്ടിൽ താമസിക്കുന്ന കുട്ടിയുമാണ്. കാണാതായവരിൽ ഒരാളുടെ വീട്ടിൽ നിന്ന് നാലായിരം രൂപയും കുട്ടികൾ കൊണ്ട് പോയി. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാണാതായവരിൽ ഒരു കുട്ടിയെ മുൻപും കാണാതായിട്ടുണ്ട്. പണത്തിനൊപ്പം വസ്ത്രങ്ങളും എടുത്താണ് കുട്ടികൾ വീട് വിട്ട് പോയത്. സമീപ്രദേശങ്ങളിൽ ആരും തന്നെ കുട്ടികളെ കണ്ടതായി പറയുന്നില്ല. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണ് പോലീസ്. അതോടൊപ്പം തന്നെ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും