പ്രധാനമന്ത്രി ‘ യുവ അവാർഡ് ‘ മിഥുൻ മുരളിക്ക്

0
73

യുവ എഴുത്തുകാർക്കുളള പ്രധാനമന്ത്രി യുവ അവാർഡിന് തിരുവനന്തപുരം സ്വദേശി മിഥുൻ മുരളി അർഹനായി. 22 ഭാഷകളിൽ ദേശീയ തലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത 16,000 യുവ എഴുത്തുകാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 75 പേരിൽ ഒരാൾ ആണ് മിഥുൻ. മിഥുൻ എഴുതുന്ന കുഞ്ഞാലി മരക്കാരിനെ പറ്റിയുള്ള ഇംഗ്ലീഷ് ഹിസ്റ്റോറിക്കൽ ഫാൻ്റസി നോവൽ നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിക്കും. 3 ലക്ഷം രൂപ സ്കോളർഷിപ്പും ലഭിക്കും. പ്രശസ്തരായ എഴുത്തുകാരുമായി സംവദിക്കുവാനും സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കാനും ക്ഷണം ലഭിക്കും.

കേരളാ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ മിഥുൻ യു ജി സി, നെറ്റ് എന്നിവ നേടിയിട്ടുണ്ട്. ആദ്യ പുസ്തകം 2020ഇൽ അശ്വതി തിരുനാൾ തമ്പുരാട്ടി പ്രകാശനം ചെയ്തു. ശശി തരൂർ അവലോകനവും മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ആമുഖവും എഴുതി.

കേരളാ ഇൻ്റർനാഷണൽ സെൻ്റർ ഇൻ്റെയും പോയട്രീ ചെയിനിൻ്റെയും മെമ്പർ ആണ് മിഥുൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പി ആർ ഒ മുരളി കോട്ടക്കകത്തിൻ്റെയും സെക്രട്ടറിയേറ്റ് ഫിനാൻസ് അണ്ടർ സെക്രട്ടറി മീനാംബികയുടെയും മകനാണ്.