Wednesday
17 December 2025
26.8 C
Kerala
HomeKeralaന്യൂ ഇയർ ആഘോഷങ്ങൾ; ഹോട്ടലുകൾക്ക് എക്‌സൈസിന്റെ നോട്ടീസ്

ന്യൂ ഇയർ ആഘോഷങ്ങൾ; ഹോട്ടലുകൾക്ക് എക്‌സൈസിന്റെ നോട്ടീസ്

ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് കർശന പരിശോധനയുമായി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ്‌ നോട്ടീസ് അയച്ചു. ലഹരി ഉപയോഗം ഉണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാൻ ഹോട്ടൽ അധികൃതർ നടപടി സ്വീകരിക്കണമെന്നും എക്‌സൈസ്‌ മുന്നറിയിപ്പ് നൽകി.

എറണാകുളം ജില്ലയിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കാൻ സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. പോലീസ്, റവന്യൂ, വനം വകുപ്പുകളുമായി ചേർന്ന് സംയുക്‌ത പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പറഞ്ഞു. വാഹനങ്ങളിലും, ട്രെയിനുകളിലും പരിശോധന ശക്‌തമാക്കും. പാഴ്‌സൽ സർവീസുകളും പരിശോധിക്കും.

അനുമതിയില്ലാതെ ഡിജെ പാർട്ടികൾക്ക് മൈക്ക് ഉപയോഗിക്കാൻ പാടില്ലെന്നും 12 മണിക്ക് മുൻപ് എല്ലാ പാർട്ടികളും അവസാനിപ്പിക്കണമെന്നും ആലുവ റൂറൽ എസ്‌പി കാർത്തിക് അറിയിച്ചു. ലഹരി കടത്ത് തടയാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബീച്ചുകളിലും സുരക്ഷ ശക്‌തമാക്കിയിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments