തിരു-കൊച്ചി മുന്‍ മുഖ്യമന്ത്രി സി കേശവന്റെ മകള്‍ കെ ഇന്ദിരക്കുട്ടി അന്തരിച്ചു

0
58

തിരു-കൊച്ചി മുഖ്യമന്ത്രിയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന സി കേശവന്റെ മകള്‍ കെ ഇന്ദിരക്കുട്ടി (86) അന്തരിച്ചു. ഭര്‍ത്താവ് കൊല്ലം മയ്യനാട് തോപ്പില്‍ വീട്ടില്‍ പരേതനായ അനി ദാമോദരന്‍. മുന്‍ എംപി കൗമുദി കെ ബാലകൃഷ്ണന്റെ സഹോദരിയാണ്.

മയ്യനാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്ന ഇന്ദിരക്കുട്ടി മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ്, കൊല്ലം ജില്ല സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗം, ആര്‍സി ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് 5 മണിക്ക് കുടുംബവീടായ മയ്യനാട് തോപ്പില്‍ വീട്ടുവളപ്പില്‍.

മക്കള്‍: പരേതനായ രഞ്ജിത് (എസ്ബിഐ), മിനി ബൈജു (മൃഗ സംരക്ഷണ വകുപ്പ്). മരുമകന്‍: പരേതനായ ബൈജു ബാലകൃഷ്ണന്‍ (കേരള റബ്ബര്‍ ബോര്‍ഡ്).