കോൺഗ്രസ്‌ സ്‌ഥാപക ദിനത്തിൽ ഉയർത്തുന്നതിനിടെ പതാക പൊട്ടിവീണു; ക്ഷോഭിച്ച്‌ സോണിയ ഗാന്ധി

0
43

സ്‌ഥാപക ദിനത്തിൽ കോണ്‍ഗ്രസ് പതാക ഉയര്‍ത്തുന്നതിനിടെ പൊട്ടിവീണു. കോണ്‍ഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷത്തിനിടെ അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. പതാക പൊട്ടിവീണതോടെ സോണിയ ഗാന്ധി ക്ഷുഭിതയായി തിരിച്ചുപോയി.

താഴെ വീണ പതാക വീണ്ടും കെട്ടിയുയര്‍ത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നീട്‌ കുറച്ചുനേരത്തിന്‌ ശേഷം സോണിയ തിരിച്ചു വന്ന്‌ പതാക ഉയർത്തി. പതാകയുടെ ക്രമീകരണ ചുമതലയുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.