Monday
12 January 2026
21.8 C
Kerala
HomeIndiaഒമിക്രോണിന്റെ പേരിൽ പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ

ഒമിക്രോണിന്റെ പേരിൽ പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ

കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരിൽ സൈബർ കുറ്റവാളികൾ പുതിയതരം തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ തട്ടിപ്പിനെതിരെ ജനങ്ങൾ ജാഗരൂകരായി ഇരിക്കേണ്ടതാണ്. എങ്ങനെയാണ് സൈബർ കുറ്റവാളികൾ ഇത്തരം തട്ടിപ്പ് നടത്തുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

ഒമിക്രോണിനായുള്ള പി സി ആർ ടെസ്റ്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകാർ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പേരിൽ വ്യാജ ഇ-മെയിൽ, ലിങ്കുകൾ എന്നിവ അയച്ചു നൽകുന്നു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്വകാര്യ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ ഒറിജിനൽ വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന കോവിഡ് 19 ഒമിക്രോൺ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്സൈറ്റിൽ പ്രവേശിക്കുന്നു.

അതിനുശേഷം ഗവൺമെൻറ് ചുമത്തുന്ന കോവിഡ് 19 ഒമിക്രോൺ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കുവാൻ ജനങ്ങളെ അനുവദിക്കുന്ന സൗജന്യ ഒമിക്രോൺ ടെസ്റ്റ് എന്ന വാഗ്ദാനം ഇത്തരക്കാർ അവതരിപ്പിക്കുന്നു. ഇതിനായി പേര്, ജനന തീയതി, വീട്ടു വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവയും രജിസ്ട്രേഷൻ ചെയ്യുന്നതിനായി ചെറിയ ഒരു തുകയും ആവശ്യപ്പെടുന്നു. മാത്രമല്ല തുക നൽകുവാൻ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് നൽകുവാൻ തട്ടിപ്പുകൾ ഇത്തരം സൈറ്റിലൂടെ ആവശ്യപ്പെടുന്നു.

ഇങ്ങനെ നൽകുന്ന വ്യക്തികളുടെ ബാങ്ക് ഡീറ്റെയിൽസ് കൈവശപ്പെടുത്തുന്ന തട്ടിപ്പുകാർ ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നു.

നിർദേശങ്ങൾ

ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് അയച്ച ആളുടെ വിശദാംശങ്ങളും ഇമെയിൽ വിലാസവും സൂക്ഷ്മമായി പരിശോധിക്കുക അജ്ഞാതരിൽ നിന്നും ഉള്ള ഇമെയിലുകൾ ഒഴിവാക്കുക. ആരോഗ്യ സേവനങ്ങളുടെയും സർക്കാർ സേവനങ്ങളുടെയും ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുക. വെബ്സൈറ്റുകളുടെ ഡൊമൈൻ യു ആർ എൽ എന്നിവ സൂക്ഷ്മമായി പരിശോധിക്കുക
https:// എന്നതിൽ തുടങ്ങാത്ത വിലാസം ഉള്ള വെബ്പേജുകൾ ഒഴിവാക്കുക.

ലഭിച്ച സന്ദേശമോ ഈമെയിലോ യാഥാർത്ഥ്യമാണെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി സൂചിപ്പിച്ച സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആരോഗ്യ സേവനവുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തുക. ഇത്തരം സംഭവങ്ങൾ നിങ്ങൾക്കോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കോ നേരിടേണ്ടി വന്നാൽ cybercrime.gov.in എന്ന പോർട്ടലിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യുക.

RELATED ARTICLES

Most Popular

Recent Comments