13 നഗരങ്ങളില്‍ 5ജി സേവനം ഉടനെ ആരംഭിക്കും

0
55

രാജ്യത്തെ 13 നഗരങ്ങളിൽ 2022ൽ വാണിജ്യാടിസ്ഥാനത്തിൽ 5ജി സേവനം ആരംഭിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ, ചെന്നൈ, കൊൽക്കത്ത, ബെംഗളുരു, ഹൈദരാബാദ്, ചണ്ഢീഗഡ്, ലക്നൗ, അഹമ്മദാബാദ്, ഗാന്ധിനഗർ, ജാംനഗർ എന്നിവയാണ് ആ നഗരങ്ങൾ.

ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡാഫോൺ ഐഡിയ എന്നീ കമ്പനികൾ ഇതിനകം വിജയകരമായി 5ജി പരീക്ഷണം നടത്തിയിരുന്നു. 2022 ഏപ്രിൽ-മെയ് മാസത്തോടെ സ്പെക്ട്രം ലേലമുണ്ടാകുമെന്ന് വാർത്താവിനിമയ വകുപ്പുമന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.