പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പൊലീസുകാരന്‍ റിമാന്‍ഡില്‍

0
77

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​തു​ര സ്​​റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ റി​മാ​ന്‍​ഡി​ല്‍. പാ​ലോ​ട് ക​ള്ളി​പ്പാ​റ റോ​സ്ഹി​ല്ലി​ല്‍ അ​നൂ​പാ​ണ്​ (39) റി​മാ​ന്‍​ഡി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം പോ​ക്​​സോ കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ത​മ്മി​ലെ ത​ര്‍​ക്ക​ത്തി​ല്‍ പൊ​ലീ​സ് ഇ​ട​പെ​ട്ടി​രു​ന്നു. കേ​സി​ല്‍ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​മെ​ന്ന്​ വാ​ഗ്ദാ​നം ന​ല്‍​കി കു​ട്ടി​യു​ടെ മാ​താ​വു​മാ​യി ആ​രോ​പ​ണ​വി​ധേ​യ​നാ​യ പൊ​ലീ​സു​​കാ​ര​ന്‍ അ​ടു​പ്പ​ത്തി​ലാ​യി. തുടർന്ന് കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ പ്ര​തി ശ്ര​മി​ച്ചു. മാ​താ​വ്​ പ്ര​തി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍​ക്ക് കൂ​ട്ടു​നി​ന്നു. കു​ട്ടി​യു​ടെ മാ​താ​വ്​ കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ്. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈക്കോടതി തള്ളിയിരുന്നു.