കോവിഡിന്റെ വകഭേദമായ ഒമിക്രോൺ വ്യാപനത്തെത്തുടർന്ന് ഉത്തര്‍പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 25 മുതലാണ് കര്‍ഫ്യൂ. രാത്രി പതിനൊന്നു മുതല്‍ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. വിവാഹങ്ങള്‍ക്ക് ഇരുന്നൂറു പേരില്‍ കൂടരുതെന്നത് ഉള്‍പ്പെടെ സംസ്ഥാനത്ത് കൂടുതല്‍ കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കരുതല്‍ നടപടികളിലേക്ക് കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.
അതിനിടെ, രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 350 കടന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് വീണ്ടും രോഗ ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.