എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന്-മന്ത്രി വി ശിവൻകുട്ടി

0
62

സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-2 മുതൽ അഡീഷണൽ ലേബർ കമ്മീഷണർ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളി താല്പര്യം സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ മുൻഗണന നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ച് സംസ്ഥാനത്തെ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വർഷംതോറും രജിസ്‌ട്രേഷൻ പുതുക്കണം. എന്നാൽ 2021ലെ രജിസ്‌ട്രേഷൻ /റിന്യൂവൽ കണക്കനുസരിച്ച് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ 88.57 ശതമാനം മാത്രമാണ് പുതുക്കിയിട്ടുള്ളത്.

കെട്ടിട സെസ് പിരിവ് ഊർജ്ജിതമാക്കുന്നതിന് നടപടി ഉണ്ടാകണം