ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോവിഡ് കാലത്തെ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. രാജ്യത്തിന്റെ സാംസ്‌കാരികവും യോജിപ്പും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പൂജപ്പുരയിൽ പി എന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ ആകര്‍ഷിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്നു. അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള സേവന മേഖലയിലെ പ്രൊഫഷണലുകള്‍, പ്രത്യേകിച്ച് നഴ്സുമാരും ഡോക്ടര്‍മാരും എല്ലായിടത്തും ആദരിക്കപ്പെടുന്നു. അടുത്തിടെ, കൊവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചപ്പോള്‍, കേരളത്തില്‍ നിന്നുള്ള നഴ്സുമാരും ഡോക്ടര്‍മാരും, മിഡില്‍ ഈസ്റ്റിലും ലോകമെമ്പാടും സേവനം അനുഷ്ഠിച്ചു,’ അദ്ദേഹം പറഞ്ഞു.
സാക്ഷരതാ മുന്നേറ്റത്തിന് പി എൻ പണിക്കർ വഹിച്ച പങ്കിനെ രാഷ്‌ട്രപതി പ്രകീർത്തിച്ചു. തിരുവനന്തപുരം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പൂജപ്പുര പാര്‍ക്കിലാണ് പി എന്‍ പണിക്കരുടെ പൂര്‍ണകായ പ്രതിമ.