ഇരട്ടകൊലയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കലാപത്തിന് ആഹ്വാനം ; എസ്ഡിപിഐക്കാരൻ പിടിയിൽ

0
67

സാമൂഹ്യ മാധ്യമത്തിലൂടെ പ്രകോപനപരമായ സന്ദേശം പങ്കുവച്ച യുവാവിനെ കൊല്ലം വെസ്​റ്റ്​ പൊലീസ്​ പിടികൂടി. കൊല്ലം വെസ്​റ്റ്​ കുരീപ്പുഴ തായ്​വീട്ടിൽ മുഹമ്മദ് അലിയുടെ മകൻ സെയ്ദ് അലി (28) ആണ് പിടിയിലായത്. ആലപ്പുഴയിൽ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

ജില്ല പൊലീസ്​ മേധാവി ടി നാരായണൻറ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ സൈബർ പട്രോളിങ്ങിലാണ് ഇയാളുടെ സാമൂഹ്യമാധ്യമത്തിലെ ദുരുപയോഗം കണ്ടെത്തിയത്. തുടർന്ന് വിവരം കൊല്ലം വെസ്​റ്റ് പോലീസിന് കൈമാറി. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പങ്ക് വച്ചതായി വെസ്​റ്റ് പോലീസ്​ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.