തിരുവനന്തപുരത്ത് ക​ഞ്ചാ​വ് വില്‍പന: സഹോദരങ്ങൾ അറസ്റ്റിൽ

0
47

തിരുവനന്തപുരം നഗരത്തിൽ ക​ഞ്ചാ​വ് വില്‍പന നടത്തിയ സഹോദരങ്ങളെ പൊ​ലീ​സ് അറസ്റ്റ് ചെയ്തു. ക​രി​മ​ഠം കോ​ള​നി​യി​ല്‍ താ​മ​സിക്കുന്ന ഹാ​ജ (38), റാ​ഫി (37) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്. ഇവരിൽനിന്നും അ​ര കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. സി​റ്റി നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ ടീ​മിന്റെ സ​ഹാ​യ​ത്തോ​ടെയാണ് ഫോ​ര്‍​ട്ട് പൊ​ലീ​സ് ഇവരെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​രി​മ​ഠം കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ചാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.