Monday
12 January 2026
27.8 C
Kerala
HomeKeralaരഞ്ജിത്ത് ശ്രീനിവാസൻ വധം: അഞ്ച് എസ് ഡി പി ക്കാർ അറസ്റ്റിൽ

രഞ്ജിത്ത് ശ്രീനിവാസൻ വധം: അഞ്ച് എസ് ഡി പി ക്കാർ അറസ്റ്റിൽ

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊന്ന അഞ്ച് എസ്ഡിപിഐക്കാരെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, ഹര്‍ഷാദ്, അലി എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവർ അടക്കമുള്ളവരാണ് അറസ്റ്റിലായത്.

സംഭവത്തിന്‌ തൊട്ടുപിന്നാലെ ഇവരടക്കം 30 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അക്രമികൾ സഞ്ചരിച്ച രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. എഡിജിപി വിജയ് സാഖറയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments