പി ടി തോമസ്‌ എംഎൽഎയുടെ സംസ്‌കാരം നാളെ; വയലാറിന്‍റെ പാട്ട്​ കേൾപ്പിക്കണമെന്ന് അന്ത്യാഭിലാഷം

0
58

പി ടി തോമസ്‌ എംഎൽഎയുടെ സംസ്‌കാരം വ്യാഴാഴ്ച അഞ്ചരക്ക് രവിപുരം ശ്‌മശാനത്തിൽ. മൃതദേഹം വ്യാഴാഴ്ച പുലർച്ചെ എറണാകുളത്തെ വീട്ടിൽ എത്തിക്കും. രാവിലെ 7.30ന്‌ എറണാകുളം ഡിസിസി ഓഫീസിലും 8.30ന്‌ എറണാകുളം ടൗൺഹാളിലും 9.30ന്‌ തൃക്കാക്കര കമ്മ്യൂണിറ്റിഹാളിലും പൊതുദർശനത്തിന്‌ വെയ്‌ക്കും.
പി ടി തോമസിന്റെ അന്തിമാഗ്രഹപ്രകാരം മൃതദേഹം രവിപുരം ശ്‌മശാനത്തിൽ ദഹിപ്പിക്കുകയും തുടർന്ന്‌ ചിതാഭസ്‌മം ഉപ്പുതറയിൽ അമ്മയുടെ കല്ലറയിൽ വെയ്‌ക്കുകയുമാണ്‌ ചെയ്യുക. മൃതദേഹത്തിൽ റീത്ത്‌ വെയ്‌ക്കരുതെന്നും പൊതുദർശനം നടക്കുമ്പോൾ ‘ചന്ദ്ര കളഭം ചാർത്തിയുറങ്ങും’ എന്ന വയലാറിന്റെ ഗാനം പതിയെ കേൾപ്പിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടിരുന്നതായും സുഹൃത്തായ ഡിജോ കാപ്പൻ പറഞ്ഞു.