പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ: കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

0
60

ആറ്റിങ്ങലില്‍ അച്ഛനേയും മകളേയും പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഒന്നര ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 25000 രൂപ കോടതി ചെലവും നല്‍കണം.

ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിെയടുക്കണമെന്ന് ജില്ല പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണം. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും കോടതി നിര്‍ദേശിച്ചു