Monday
12 January 2026
21.8 C
Kerala
HomeIndiaരാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 213 ആയി; കൂടുതല്‍ കേസുകള്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും

രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 213 ആയി; കൂടുതല്‍ കേസുകള്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും

രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 213 ആയി. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് കൂടുതല്‍ കേസുകള്‍. 11 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 54 ആയി.

57 ആണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ കേസുകള്‍. കൊവിഡിന്റെ ഡെല്‍റ്റ വേരിയന്റിനേക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷി കൂടിയതാണ് ഒമിക്രോണ്‍ വകഭേദമെന്നും രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

RELATED ARTICLES

Most Popular

Recent Comments