കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിടി തോമസ് എംഎൽഎ അന്തരിച്ചു

0
53

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസ് (70) അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. കെ.പിസിസി വർക്കിങ് പ്രസിഡന്റാണ്. തൊടുപുഴ മണ്ഡലത്തിൽനിന്ന് രണ്ട് തവണ എംഎൽഎയായി. പരിസ്ഥിതി വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം.