ഗുരുവായൂര്‍ ദേവസ്വത്തിന് കാണിക്കയായി കിട്ടിയ ‘മഹീന്ദ്ര ഥാര്‍’ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദലിക്കുതന്നെ നല്‍കും. ദേവസ്വം ഭരണസമിതി യോഗത്തിന്‍റേതാണ് തീരുമാനം. ജി.എസ്.ടി ഉള്‍പ്പെടെ 18 ലക്ഷം രൂപ അമല്‍ നല്‍കും. പതിനഞ്ചു ലക്ഷത്തി പതിനായിരം രൂപക്കാണ് വാഹനം ലേലത്തില്‍ പോയത്.
കൊച്ചി ഇടപ്പള്ളി സ്വദേശിയായ ബഹ്റൈന്‍ മലയാളി അമല്‍ മുഹമ്മദലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്. കൂടുതല്‍ തുക നല്‍കാമെന്ന് പറഞ്ഞ് പ്രവാസി മലയാളികള്‍ രംഗത്തു വന്നിരുന്നു. ലേലത്തില്‍ ഒരാള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.
15,10000 രൂപക്കായിരുന്നു അമല്‍ മുഹമ്മദലി ഥാര്‍ ലേലം ഉറപ്പിച്ചിരുന്നത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.