രഞ്ജിത് കൊലപാതകം: നാല് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

0
40

ബിജെപി മോര്‍ച്ച നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൃത്യത്തില്‍ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നവരാണ് പിടിയിലായത്. ഇവര്‍ ഉപേക്ഷിച്ചെന്ന് കരുതുന്ന ബൈക്ക് മണ്ണഞ്ചേരി പൊന്നാട് ഭാഗത്ത്നിന്നും കണ്ടെത്തി. പൊന്നാട് പ്രദേശത്തെ ഒരുവീടിന്റെ മുന്നിലെ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബൈക്ക് കണ്ടെത്തിയത്.