തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം സര്‍ക്കാര്‍ ഹാക്ക് ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി

0
42

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നുവെന്ന മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദ് പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ ആരോപണത്തിന് പിന്തുണയുമായി പ്രിയങ്കഗാന്ധിയും. ഫോണ്‍ മാത്രമല്ല, തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെ ഹാക്ക് ചെയ്തുവെന്ന് പ്രിയങ്കാഗാന്ധി ആരോപിച്ചു.

അഖിലേഷ് യാദവ് ആയിരുന്നു ആദ്യമായി ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഇന്നയിച്ചത്. എസ് പി നേതാക്കളുടേയും അവരുമായി ഫോണില്‍ ബന്ധപ്പെടുന്നവരുടേയും ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നും ദിവസവും വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് കേള്‍ക്കുന്നുവെന്നുമായിരുന്നു അഖിലേഷിന്റെ ആരോപണം