കണ്ണുരില്‍ നഗരത്തിൽ മൊബൈല്‍ കടയിൽ തീപിടിത്തം, 40 ലക്ഷത്തിന്റെ നഷ്ടം

0
47

കണ്ണൂര്‍ നഗരത്തിലെ രണ്ട് കടയില്‍ തീപിടുത്തം. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കിങ്സ് മൊബൈല്‍ സിറ്റിയിലാണ് തീപിടുത്തമുണ്ടായത്. ഷോപ്പില്‍ നിന്നും പുകയുയരുന്നത് സമീപത്ത് സാധനമിറക്കാന്‍ വന്ന ലോറി ഡ്രൈവര്‍മാരാണ് കണ്ടത്. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റെത്തിയാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രഥമിക നിഗമനം. മൊബൈല്‍ ഡിസ്പ്ലേ, ബാറ്ററി, തുടങ്ങി നിരവധി സാധന സാമഗ്രികള്‍ കത്തിനശിച്ചു.ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.