Monday
12 January 2026
25.8 C
Kerala
HomeKeralaനാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ എൻ ജി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ എൻ ജി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ എൻ ജി. ഉണ്ണികൃഷ്ണൻ (69) അന്തരിച്ചു. മുളംകുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തൃശൂർ കൊമ്പത്തുകടവിലാണ് വീട്. കോവിഡ് കാലത്ത് അതിജീവനത്തിനായ് രംഗചേതന ലൈവ് പരിപാടിയിലാണ് അവസാനമായി ഉണ്ണികൃഷ്ണൻ അഭിനയിച്ചത്.

പെരിങ്ങോട്ടുകരയിൽ എൻ. ആർ ഗോപാലന്റെയും ടി. കെ രാധയുടെയും മകനായി 195 ൽ ജനനം. പെരിങ്ങോട്ടുകര ഹൈസ്കൂൾ, നാട്ടിക എസ്.എൻ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1975ൽ രാധാമണിയെ വിവാഹം കഴിച്ചു. 50 വർഷക്കാലം മലയാള നാടകവേദിയിൽ,നടൻ, സംവിധായകൻ, സംഘാടകൻ എന്നിനിലകളിൽ പ്രവർത്തിച്ചു.

നിരവധി പ്രാദേശിക അവാർഡുകളും, പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നാടക കുടുംബം എന്ന നാടക സമതിയുടെ സംഘാടകനായിരുന്നു. 2019ലെ കേരള സർക്കാർ നൽകിയ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ രാധാമണി (നാടകനടി) , ലിഷോയ് (നാടകനടൻ)

RELATED ARTICLES

Most Popular

Recent Comments