കാറിൽ ആയുധങ്ങളുമായി എസ്ഡിപിഐക്കാർ പിടിയിൽ

0
111

കാറിൽ ആയുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന അഞ്ച് എസ്ഡിപിഐക്കാരെ പാരിപ്പളളി പൊലീസ് ക​സ്​റ്റഡിയിലെടുത്തു. വർക്കല മണ്ഡലം പ്രവർത്തകരായ കിളിമാനൂർ കാട്ടുചന്ത ബിസ്മി ഹൗസിൽ ഗസ്സാലി (24), കല്ലമ്പലം പുതുശേരിമുക്ക് വട്ടക്കൈത അൽ സുറൂരിൽ അബ്ദുൾ ഹലിം (46), പളളിക്കൽ കാട്ടുപുതുശ്ശേരി താഴവിള നിസ്റ്റാർകുട്ടി (39), നാവായിക്കുളം മരുതിക്കുന്നു ഡീസന്റ് മുക്ക് വടക്കെവിള വീട്ടിൽ ഷാനവാസ് (42), വർക്കല പുത്തൻചന്ത ചി​റ്റില കക്കാട് മൂസ സ്സോറിൽ മുഹാസർ (38) എന്നിവരെയാണ് കസ്​റ്റഡിയിലെടുത്തത്.

കടമ്പാട്ടുകോണത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. കാറിൽ നിന്ന് വെട്ടുകത്തിയും ഇരുമ്പുദണ്ഡുകളും കണ്ടെടുത്തു.