Friday
9 January 2026
30.8 C
Kerala
HomeIndiaഗുജറാത്ത് തീരത്ത് വീണ്ടു മയക്കുമരുന്നുവേട്ട; 400 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

ഗുജറാത്ത് തീരത്ത് വീണ്ടു മയക്കുമരുന്നുവേട്ട; 400 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി ബോട്ട് പിടിയില്‍. 77 കിലോ ഹെറോയിനുമായി പാക്കിസ്ഥാനിൽ നിന്നുള്ള മീന്‍പിടുത്ത ബോട്ടാണ് ഗുജറാത്ത് തീരത്ത് പിടിയിലായത്. കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ ശ്രമത്തിലൂടെയാണ് ബോട്ട് പിടികൂടിയത്.

പിടികൂടിയ ഹെറോയിന് 400 കോടിയോളം രൂപ വിലമതിക്കും. മീന്‍പിടുത്ത ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കസ്റ്റഡിയിലെടുത്തു. ‘അല്‍ ഹുസൈനി’ എന്ന് പേരുള്ള ബോട്ടാണ് പിടിയിലായത്. ഏതാനും മാസം മുമ്പാണ് ഗുജറാത്ത് തീരത്തുവെച്ച് മൂവായിരം കോടിയുടെ മയക്കുമരുന്നുമായി കപ്പൽ പിടികൂടിയത്.

ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും 400 കോടിയുടെ ഹെറോയിൻ കസ്റ്റഡിയിലെടുക്കുന്നത്.

 

RELATED ARTICLES

Most Popular

Recent Comments