Monday
12 January 2026
20.8 C
Kerala
HomeKeralaപെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തൽ കൂടുതൽ പഠനങ്ങൾക്ക് ശേഷം ; അഡ്വ. പി സതീദേവി പറഞ്ഞു

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തൽ കൂടുതൽ പഠനങ്ങൾക്ക് ശേഷം ; അഡ്വ. പി സതീദേവി പറഞ്ഞു

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തൽ കൂടുതൽ പഠനങ്ങൾക്കും ജനപ്രതിനിധികളുൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചകൾക്കും ശേഷം മാത്രം നടപ്പാക്കേണ്ട ഒന്നാണെന്ന്‌ വനിത കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.

കേരളത്തിൽമാത്രം ചർച്ചചെയ്യപ്പെടേണ്ടതല്ലിത്‌ സാമൂഹ്യ സാഹചര്യം കണക്കിലെടുത്താണ്‌ നിയമ നിർമാണം നടത്തേണ്ടത്‌. വിവാഹപ്രായം സംബന്ധിച്ച്‌ ഇന്നുള്ള നിയമത്തിലെത്തിയത്‌ ഒരുപാട്‌ കാലത്തെ ചർച്ചകൾക്ക്‌ ശേഷമായിരുന്നു- കോഴിക്കോട്‌ വനിതാ കമീഷൻ സിറ്റിങ്ങിന്‌ ശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ.

RELATED ARTICLES

Most Popular

Recent Comments