ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം

0
167

ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം. ആര്യാട് കൈതകത്ത് ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവിന് വെട്ടേറ്റു. കഴിഞ്ഞ ദിവസമുണ്ടായ രണ്ട്‌ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ നിരോധനാജ്ഞ നിലനിൽക്കെയാണ്‌ ആക്രമണം. ഞായറാഴ്‌ച രാത്രിയാണ് സംഭവം. വിമല്‍ എന്നയാള്‍ക്കാണ് തലയ്ക്കും കാലിനും വെട്ടറ്റത്. വെട്ടിയ ബിനു എന്നയാളുമായി വിമലിന് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ബിനുവിന്റെ സഹോദരനെ വിമല്‍ മൂന്ന് മാസം മുമ്പ് ആക്രമിച്ചിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് വിമലിന് വെട്ടേറ്റതെന്നുമാണ് പൊലീസ് പറയുന്നത്. പ്രശ്‌നത്തില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് വ്യക്തമാക്കി. എസ്‌ഡിപിഐ, ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും നിലനില്‍ക്കുന്നുണ്ട്.