മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ. പ്രയാര്‍ തെക്ക് ക്ലാപ്പനയില്‍ അശ്വനികൃഷ്ണ (22), മലപ്പുറം ഉച്ചാരക്കടവ് സ്വദേശി എ കെ രജിത് (26), അങ്ങാടിപ്പുറം സ്വദേശി നിഷാദ് (27), മലപ്പുറം സ്വദേശി സല്മാന് മുഹമ്മദ് (27) എന്നിവരെയാണ് കരുനാഗപ്പള്ളി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച ഫോര്‍ഡ് ഫിഗോ കാര്‍ കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവില്‍ പഠിക്കുന്ന അശ്വനികൃഷ്ണ മയക്കുമരുന്ന് കടുത്തുന്ന ആളാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം ശീലമാക്കിയ അശ്വനികൃഷ്ണ ലഹരി പാര്‍ട്ടിക്കായി സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. അഴീക്കല്‍ ബീച്ചിന് സമീപമുള്ള പാലത്തിന്റെ താഴെ ഭാഗത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്.