Saturday
10 January 2026
31.8 C
Kerala
HomeKeralaസംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു

സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു

സംസ്ഥാനത്ത് ഉയർന്നു നിന്ന പച്ചക്കറി വിലയിൽ കുറവ്. തക്കാളിയ്ക്ക് വിലകൂടിയതോടെ തക്കാളി വണ്ടി എന്ന ആശയം സർക്കാർ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ ദിവസംവരെ കിലോയ്ക്ക് 100 രൂപ വരെയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ കുറഞ്ഞിരുന്നു. തൃശ്ശൂരിൽ പലയിടത്തും ഇതിന് വില 40- 50 രൂപ നിരക്കാണ്. തക്കാളിയും മറ്റു പച്ചക്കറികളുമായി 18 വണ്ടികളാണ് സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നലെ രണ്ടു വണ്ടികൾ വീതം നിരത്തിലിറങ്ങിയിട്ടുണ്ട്. മറ്റുജില്ലകളിൽ ഒരു വാഹനം വീതമാണ് വില്പന ആരംഭിച്ചത്. തമിഴ്‍നാട്ടിലെ കർഷകരിൽ നിന്ന് ഇടനിലക്കാരില്ലാതെ പച്ചക്കറി സംഭരിക്കാൻ തെങ്കാശിയിലെ ഫാർമർ പ്രൊഡ്യൂസേഴ്‌സ് സംഘടനകളുമായി കൃഷിവകുപ്പ് ധാരണാ പത്രം ഒപ്പിട്ടിരുന്നു.

ഇതോടെ വരും ദിവസങ്ങളിൽ കുറഞ്ഞ വിലയ്‌ക്ക് പച്ചക്കറി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആന്ധ്രപ്രദേശിലെ ഇ ഫാം എന്ന സംഘടനയും ഇടനിലക്കാരില്ലാതെ പച്ചക്കറി എത്തിക്കാമെന്ന് സർക്കാർ ധാരണയായിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments