കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ നിർദ്ദേശം

0
39

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി, എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

തുടര്‍ച്ചയായി പോപ്പുലര്‍ഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങളില്‍ രാഷ്‌ട്രീയ സഹായം ലഭിക്കുന്നുണ്ടോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ ഇ ഡി നടത്തിയ പരിശോധനയ്‌ക്കിടയില്‍ പ്രതിഷേധിച്ചവരെപ്പറ്റിയും അന്വേഷിക്കും.