ചാരവൃത്തി, കശ്മീരിൽ രണ്ടുപേര്‍ അറസ്റ്റിൽ

0
69

പാകിസ്ഥാനുവേണ്ടി ചാരപ്പണി നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രജൗരിയിലെ അതിർത്തിമേഖലയിൽ താമസിക്കുന്ന നസീര്‍ ഹുസൈന്‍, മുഹമ്മദ്​ മുക്താര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ഒരാൾ സൈന്യത്തിന് വേണ്ടി പോര്‍ട്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു.

രണ്ടാമത്തെയാള്‍ ഇയാളുടെ ബന്ധുവാണ്.​ പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്തസംഘമാണ്​ ഇരുവരെയും പിടികൂടിയത്. സൈന്യത്തിന്‍റെ സുരക്ഷ പ്രാധാന്യമുള്ള കെട്ടിടങ്ങളും മറ്റും വിഡിയോ എടുത്ത്​ ഇവര്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ‘രാഷ്​ട്രീയ റൈഫിള്‍സി’ന്‍റെ ആസ്​ഥാനമായി പ്രവര്‍ത്തിച്ച മേഖലയുടെ ദൃശ്യങ്ങളാണ്​ ഇവര്‍ മൊബൈലില്‍ പകര്‍ത്തിയത്​.