നെടുമങ്ങാട് പഴകുറ്റി പാലം പൊളിക്കുന്നു. നാളെ മുതൽ ഗതാഗത നിയന്ത്രണം

0
42

മംഗലപുരം-പോത്തൻകോട്-വെമ്പായം- നെടുമങ്ങാട് റോഡിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പഴകുറ്റിയിലെ കാലപ്പഴക്കം ചെന്ന പാലം പൊളിക്കാൻ തീരുമാനം ആയി. ആയതിനാൽ നാളെ (20.12.2021, തിങ്കളാഴ്ച) മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

നെടുമങ്ങാട് നിന്നും വെമ്പായം ഭാഗത്തേയ്ക്ക് പോകേണ്ട ബസുകൾ വാളിക്കോട്-മുക്കോല-പൂവത്തൂർ വഴിയും വെമ്പായത്ത് നിന്നും നെടുമങ്ങാട് ഭാഗത്തേയ്ക്ക് പോകേണ്ട ബസുകൾ വേങ്കവിള-മൂഴി-പുത്തൻപാലം വഴിയും സർവീസ് നടത്തുന്നതാണ്.

ദയവായി ഇത് ഒരു അറിയിപ്പ് ആയി കണക്കിലെടുത്ത് നിങ്ങളുടെ യാത്രകൾ ക്രമപ്പെടുത്തുക