ആലപ്പുഴ ഇരട്ടക്കൊല: തിങ്കളാഴ്ച സര്‍വകക്ഷി യോഗം; മന്ത്രിമാരും സംബന്ധിക്കും

0
58

ആലപ്പുഴ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളുമായി ജില്ലാ അധികൃതർ. തിങ്കളാഴ്ച കലക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വൈകിട്ട് മൂന്നിനാണ് യോഗം. മന്ത്രിമാരും യോഗത്തില്‍ സംബന്ധിക്കും.

12 മണിക്കൂറിനിടെയാണ് ആലപ്പുഴയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. എ സ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.