മഹിളാ അസോസിയേഷൻ നേതാവ്‌ ജഗദമ്മ അന്തരിച്ചു

0
83

സിപിഐഎം കുലശേഖരപുരം ലോക്കൽ കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവുമായ ജഗദമ്മ (85) അന്തരിച്ചു. മാവേലിക്കര മുൻ എംഎൽഎ പരേതനായ എസ് ഗോവിന്ദക്കുറുപ്പിന്റെ ഭാര്യയാണ്‌.

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട് . കുലശേഖരപുരം പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു.

മക്കൾ: ദിനചന്ദ്രൻ, വേണുനാഥ്, ഇന്ദുലേഖ മരുമക്കൾ: രാധ, ജയലക്ഷ്മി, സോമനാഥൻ പിള്ള. . പ്രശസ്ത സാഹിത്യകാരൻ എ പി കളക്കാടിന്റെ സഹോദരിയുമാണ്.