യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

0
86

യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അജാനൂർ ഇഖ്ബാൽ റെയിൽവെ ഗേറ്റിന് സമീപം ഇന്നലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിടിച്ച് തലക്ക് പരിക്കേറ്റതാണ് മരണ കാരണം.

ഹൊസ്ദുർഗ്ഗ് പോലീസ് മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗ്രേ കളർ ടീഷർട്ട്, കറുത്ത പാന്റ്, ഷാൾ എന്നിവയാണ് വേഷം. പാദസരം അണിഞ്ഞിട്ടുണ്ട്. ട്രെയിൻ തട്ടി മരിച്ച യുവതിയെ ഉച്ചയോടെ തിരിച്ചറിഞ്ഞു. ദുർഗ്ഗാ ഹൈസ്ക്കൂൾ റോഡിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി സിക്കാറാമിന്റെ ഭാര്യ കവിതയാണ് 21 മരിച്ചത്.

ആത്മഹത്യ ചെയ്തതായാണ് സംശയം. ഭർത്താവ് രാവിലെ ജിം പരിശീലനത്തിന് പോയസമയത്ത് കവിതയെ കാണാതാവുകയായിരുന്നു. കാഞ്ഞങ്ങാട് ബസ്റ്റാന്റിൽ വസ്ത്രാലയം നടത്തി വരികയായിരുന്നു ഇരുവരും. രണ്ട് വയസ്സുള്ള ഏക മകൻ രാജസ്ഥാനിൽ ബന്ധുക്കൾക്കൊപ്പമാണ്.