അനാഥയും നിർദ്ധനയും ദളിതയുമായ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതിനു നന്ദി സർ: ജീവിതത്തിൽ ഈ വില്ലൻ ഹീറോ ആണ്

0
106

അനാഥയായ ശ്രീചന്ദന എന്ന വിദ്യാർത്ഥിനിക്ക് സാമ്പത്തിക സഹായം നൽകി ആദ്യം യു.കെയിലയച്ചു. ഇപ്പോൾ മാസ്റ്റർ ഡിഗ്രിയെടുത്തശേഷം അവിടെത്തന്നെ ജോലിക്കായി തുടരാൻ വീണ്ടും ധനസഹായം അയച്ചുനൽകിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്.

ആന്ധ്രപ്രദേശിലെ രാജമുന്ദ്രി സ്വാദേശിനിയായ ടി.ശ്രീചന്ദന എന്ന അനാഥയായ ദളിത് വിദ്യാർത്ഥിനി പഠനത്തിൽ ബഹുമിടുക്കിയായിരുന്നു. ബി എസ് സി കഴിഞ്ഞശേഷം യു കെയിൽ പോയി പഠിക്കണമെന്നായിരുന്നു മോഹം. ആദികവി നന്നായ യൂണിവേഴ്സിറ്റി , രാജമുന്ദ്രയിൽ നിന്നും സ്കോളർഷിപ്പോടെയാണ് ശ്രീചന്ദന ബി എസ് സി പൂർത്തിയാക്കിയത്.

യു കെയിലെ മൂന്നു പ്രസിദ്ധ യൂണിവേഴ്സിറ്റികളിൽനിന്നും സ്‌കോളർഷിപ്പും ലഭിച്ചിരുന്നു. അപ്പോഴും ഇഷ്ടവിഷയമായ എംഎ ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അവിടെപ്പോയി താമസിച്ചുപഠിക്കാനുള്ള സാമ്പത്തികം തടസ്സമായി. ഒരു സംഘടനവഴി നടത്തിയ സഹായാഭ്യർത്ഥന തമിഴ് സിനിമാ നിർമ്മാതാവും സംവിധായകനുമായ നവീൻ മൊഹമ്മദാലി കാണുകയും അക്കാര്യം പ്രകാശ് രാജിനെ ധരിപ്പിക്കുകയുമായിരുന്നു.

ഇപ്പോൾ ചരിചന്ദന മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയ ശേഷം ജോലിക്കായി യു കെയിൽത്തന്നെ തുടർന്നുകൊണ്ട് പരിശ്രമിക്കുന്നതും അതിനായി വീണ്ടും പ്രകാശ് രാജ് സാമ്പത്തികസഹായം നല്കിയതുമെല്ലാം നവീൻ മുഹമ്മദ് ആണ് ട്വിറ്റർ വഴി ലോകത്തെ അറിയിച്ചിരിക്കുന്നത്. നവീൻ മുഹമ്മദ് തൻ്റെ ട്വിറ്റർ പോസ്റ്റ് അവസാനിപ്പി ക്കുന്നത് ഇങ്ങനെ ” അനാഥയും നിർദ്ധനയും ദളിതയുമായ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതിനു നന്ദി സർ ”