സമാജ്‌വാദി പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ വീ​ട്ടി​ല്‍ ആ​ദാ​യ നി​കു​തി വകുപ്പ് പരിശോധന

0
55

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ വീ​ട്ടി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന. ദേ​ശീ​യ സെ​ക്ര​ട്ട​റി രാ​ജീ​വ് റാ​യി, മ​നോ​ജ് യാദവ് എന്നിവരുടെ വീടുകളിലാണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ അടുത്ത വിശ്വസ്തർ ആളാണ് ഇരുവരും. വാ​ര​ണാ​സി​യി​ല്‍ നി​ന്നു​ള്ള ആ​ദാ​യ​നി​കു​തി വകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച രാവിലെയാണ് മൗ ​ജി​ല്ല​യി​ലു​ള്ള രാ​ജീ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ആളാണ് രാ​ജീ​വ് റാ​യി. സമാജ്‌വാദി പാർട്ടി ശ​ക്തി​കേ​ന്ദ്ര​മാ​യ മെ​യി​ന്‍​പു​രി​യി​ല്‍ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ് മ​നോ​ജ് യാ​ദ​വ്.

നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവേ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ ബിജെപി ബോധപൂർവം ഇത്തരം നടപടി കൈക്കൊള്ളുകയാണെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു. പ​രി​ശോ​ധ​ന​ക​ള്‍ രാ​ഷ്ടീ​യ പകപോക്കലിന് ഭാഗമായാണെന്നും ആരോപണം ഉയർന്നുകഴിഞ്ഞു.

യു​പി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്‌ യാ​ദ​വ് ആ​ഞ്ഞ​ടി​ച്ചി​രു​ന്നു. യു​പി തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യി അ​ഖി​ലേ​ഷ് യാ​ദ​വ് ഉയർന്നിട്ടുണ്ട്.