Monday
12 January 2026
23.8 C
Kerala
HomeKeralaസംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാർജ് വർധനയിൽ സർക്കാരിന്റേത് അനുകൂല നിലപാടെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു.

വിദ്യാർത്ഥികളുടെ ബസ് ചാർജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് ഉടമകൾ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് ഒരു രൂപ കൂട്ടണമെന്നുമാണ് ബസുടമകളുടെ ആവശ്യം.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി തീരുമാനിച്ച് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

RELATED ARTICLES

Most Popular

Recent Comments