മലപ്പുറത്തും ഒമിക്രോൺ സ്ഥിരീകരിച്ചു

0
74

മലപ്പുറത്തും ഒമിക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഒമാനിൽ നിന്നെത്തിയ 36 കാരൻ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിൽസയിൽ തുടരുകയാണ്. ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അധികൃതർ പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയെന്ന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രോ​ഗവ്യാപന തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന രോ​ഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്നും കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വി.കെ പോള്‍ അറിയിച്ചു.