നോര്‍ക്കറൂട്ട്‌സ് വിദേശ ഭാഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

0
40

ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ തൊഴില്‍ സാധ്യതകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് അസാപ്പുമായി ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്ന വിദേശഭാഷാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാപ്പനീസ്, ജര്‍മ്മന്‍, ഇംഗ്ലീഷ് ( ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി), ഫ്രഞ്ച് എന്നീ ഭാഷകളിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്.
50 ശതമാനം ഫീസ് സബ്സിഡിയോടെ നടത്തിവരുന്ന ജാപ്പനീസ്, ജര്‍മ്മന്‍,ഫ്രഞ്ച് ഭാഷാപ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കാന്‍ ചുവടെ കാണുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക. അവസാന തീയതി: ഡിസംബര്‍ 25.
https://asapkerala.gov.in/course/japanese-language/https://asapkerala.gov.in/course/german-language/
https://asapkerala.gov.in/course/french-language/