കണ്ണൂരിൽ വീണ്ടും സ്വർണ വേട്ട,51 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസർകോട് സ്വദേശി പിടിയിൽ

0
69

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശി ഷിഹാബില്‍നിന്ന് 51 ലക്ഷം രൂപയുടെ 1,048 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും -കസ്റ്റംസും ചേര്‍ന്ന്‌ പിടിച്ചു.
പേസ്‌റ്റ്‌ രൂപത്തിലാക്കിയ സ്വര്‍ണം സോക്‌സിനുള്ളില്‍വച്ച്‌ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു.

കസ്റ്റംസ് അസി. കമീഷണര്‍ മുഹമ്മദ്‌ ഫൈസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍ എന്നിവരാണ്‌ പരിശോധകസംഘത്തിലുണ്ടായത്‌. കഴിഞ്ഞ ദിവസം കാസര്‍കോട്‌ സ്വദേശികളായ രണ്ടുപേരില്‍നിന്ന്‌ 75 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.