പൂച്ചവില്പന മറയാക്കി മയക്കുമരുന്ന് കച്ചവടം, യുവാവ് അറസ്റ്റില്‍

0
30

പേർഷ്യൻ പൂച്ചകളെ വില്പന നടത്തുന്നതിന്റെ മറവിൽ മയക്കുമരുന്നു കച്ചവടം നടത്തിയ യുവാവ് മാരക ലഹരി വസ്തുക്കളുമായി അറസ്റ്റിൽ. മാള സ്വദേശി അക്ഷയ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽനിന്നും സിന്തറ്റിക്ക് കെമിക്കൽ മയക്കുമരുന്നുകളടക്കം പിടികൂടി.

മാള – കൊടുങ്ങല്ലൂർ മേഖലകളിൽ മയക്കുമരുന്ന് എത്തിക്കുന്ന ശ്യംഖലയിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് അന്വേഷകസംഘം അറിയിച്ചു. പേർഷ്യൻ പൂച്ചകളെ വില്പന നടത്തുന്നതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. ബാംഗ്ലൂരിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചിരുന്നത്.

കേരളത്തിലെ ഇടപാടുകാരിലേക്ക് വിവിധ തരം സിന്തറ്റിക്ക് മയക്ക് മരുന്നുകളാണ് ഇയാള്‍ എത്തിച്ചു നല്‍കിയിരുന്നത്. ഡിസംബർ മാസത്തോടെ സജീവമാകുന്ന ഡിജെ പാർട്ടികൾക്കും, ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കും വില്പന നടത്താനായി ലഹരി വസ്തുക്കൾ എത്തിച്ചപ്പോഴാണ് പ്രതി പിടിയിലായത്.