ഒ​മി​ക്രോ​ണ്‍ വ്യാപനം: അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

0
39

കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ഡെ​ല്‍​റ്റ​യേ​ക്കാ​ള്‍ വ്യാ​പ​ന ശേ​ഷി​യു​ള്ള​താ​ണെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ലോ​ക​ത്തെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ളി​ല്‍ 2.4 ശ​ത​മാ​ന​വും ഒ​മി​ക്രോ​ണ്‍ ആ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഇതുവരെ രാജ്യത്ത് 101 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് ഹൈ ​റി​സ്ക് കാ​റ്റ​ഗ​റി​യി​ല്‍​പ്പെ​ട്ട 19 ജി​ല്ല​ക​ളു​ണ്ട്. ഇ​വി​ടെ കോ​വി​ഡ് വ്യാ​പ​നം വേ​ഗ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​യു​ന്നു.

കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​സ്കു​ക​ളു​ടെ ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തും ഉ​ള്‍​പ്പെ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ആ​ളു​ക​ള്‍ അ​നാ​വി​ശ്യ യാ​ത്ര​ക​ളും ഒ​ത്തു​ചേ​ര​ലു​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു