പ്രദീപിന്റെ ഭാര്യയ്‌ക്ക് ജോലി: നിയമന ഉത്തരവ് നേരിട്ടെത്തി കൈമാറി മന്ത്രി

0
37

കൂനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. റവന്യു മന്ത്രി കെ രാജന്‍ പ്രദീപിന്റെ പുത്തൂരിലെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്. ധനസഹായം നല്‍കുന്നതിന്റെ ഉത്തരവും മന്ത്രി പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് കൈമാറി.

പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും ധനസഹായമായി 5 ലക്ഷം രൂപ നല്‍കുന്നതിനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപ പ്രദീപിന്റെ അച്ഛന് ചികിത്സക്കുള്ള സഹായം നല്‍കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനുള്ള നിയമാവലിയുള്ളത്. എന്നാല്‍ പ്രദീപിന് പ്രത്യേക പരിഗണന നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.