കെ റെയിൽ: സിപിഐ സർക്കാർ നിലപാടിനൊപ്പം- കാനം രാജേന്ദ്രന്‍

0
133

കെ റെയിലിനെതിരെ സിപിഐയുണ്ടാകുമെന്ന് ആരും കരുതേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രറെയില്‍വേ മന്ത്രിയെ സന്ദര്‍ശിച്ച ഇടത് എംപിമാരുടെ സംഘത്തിനൊപ്പം ബിനോയ് ഇല്ലാതിരുന്നത് അദ്ദേഹം ഡോക്ടറെ കാണാന്‍ പോയതിനാലാണ്.

കെ റെയിലിനോടുള്ള വിയോജിപ്പുകൊണ്ടാണ് അദ്ദേഹം വിട്ടുനിന്നതെന്ന് ആരും കരുതേണ്ട. വ്യത്യസ്ത അഭിപ്രായം പാര്‍ട്ടിയിലുണ്ടാകും. എന്നാല്‍ തീരുമാനം എടുത്താല്‍ പിന്നെ ഭിന്നതയില്ലെന്നും കാനം പറഞ്ഞു.