ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ പനയത്താംപറമ്പില്‍ യുവതിയെ കുത്തിയ കൂത്തുപറമ്പ് സ്വദേശി ശൈലേഷാണ് അറസ്റ്റിലായത്.
ഇന്നലെയാണ് പനയനത്താം പറമ്പ് സ്വദേശി രമ്യയെ ഭര്‍ത്താവ് കത്തി ഉപയോഗിച്ച് കുത്തിയത്. മദ്യപിച്ചെത്തിയ ഷൈലേഷ് കത്തി ഉപയോഗിച്ച് പ്രമ്യയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കലാകാരിയായ രമ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഒരുവർഷം മുൻപാണ് വിവാഹം നടന്നത്. ഇവർ തമ്മിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. ബെംഗളൂരുവില്‍ ബേക്കറി ജോലിക്കാരനായ ഷൈജേഷ് ഇന്നലെയാണ് നാട്ടിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ രമ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.