നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍വച്ച് തന്നെ ആധാര്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതി ഉടനെന്ന് യുഐഡിഎഐ. ജനന രജിസ്ട്രാറുമായി സഹകരിച്ച് നവദാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ തന്നെ ആധാര്‍ എന്റോള്‍ ചെയ്യാനുള്ള നടപടികള്‍ക്കായി ശ്രമിക്കുകയാണെന്ന് യുഐഡിഎഐ സിഇഒ സൗരഭ് ഗാര്‍ഗ് പറഞ്ഞു.
പ്രായപൂര്‍ത്തിയായവരില്‍ 99.7 ശതമാനം ആളുകള്‍ക്ക് ആധാര്‍ എന്റോള്‍ ചെയ്തു. 131 കോടി ജനത്തിനും ആധാര്‍ എന്റോള്‍ ചെയ്യാനാണ് ശ്രമം. അതുകൊണ്ടുതന്നെ നവജാത ശിശുക്കള്‍ക്ക് ആധാര്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ചിത്രം എടുക്കും. അഞ്ച് വയസിന് താഴെയുള്ളര്‍ ബയോമെട്രിക് സംവിധാനത്തില്‍ ഉള്‍പ്പെടില്ലെങ്കിലും അവരുടെ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കും. അഞ്ച് വയസ് പൂര്‍ത്തിയാകുമ്പോള്‍ ബയോമെട്രിക് സ്വീകരിക്കുമെന്നും സൗരഭ് പറഞ്ഞു.