മകളെ പീഡിപ്പിച്ച പിതാവിന്​ 35 വര്‍ഷം കഠിന തടവ്​

0
51

ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 35 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപാ പിഴയും. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് 41 കാരനായ പിതാവിനെ തൊടുപുഴ പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്.

പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിയായതിനാല്‍ ബലാല്‍സംഗത്തിന് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് 10 വര്‍ഷം തടവും 50,000 രൂപ പിഴയുംപ്രതി കുട്ടിയുടെ രക്ഷകര്‍ത്താവായതിനാല്‍ 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്​.